Uncategorized
വെജിറ്റേറിയൻ ഭക്ഷണ വിവാദം: ലോക്ഭവൻ ജീവനക്കാർക്ക് നോൺവെജിന് വിലക്കില്ല; അടുക്കളയിൽ മാത്രമാണ് വെജ് നിബന്ധനയെന്ന് വിശദീകരണം

തിരുവനന്തപുരം: വെജിറ്റേറിയൻ ഭക്ഷണ വിവാദത്തിൽ വിശദീകരണവുമായി ലോക്ഭവൻ. ലോക് ഭവൻ ജീവനക്കാർക്ക് നോൺ വെജ് ഭക്ഷണത്തിനു വിലക്കില്ലെന്നാണ് വിശദീകരണം. ഗവർണർ സസ്യാഹാരി ആയതിനാൽ അദ്ദേഹത്തിന് ഭക്ഷണം ഒരുക്കുന്ന അടുക്കളയിൽ മാത്രമാണ് വെജ് എന്നും ലോക് ഭവൻ വ്യക്തമാക്കുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ആണ് ലോക് ഭവൻ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഗവർണർ ചുമതല ഏൽക്കും മുൻപ് നൽകിയ നിർദേശം തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടന്നും ലോക്ഭവൻ ചൂണ്ടിക്കാട്ടുന്നു.




