Uncategorized
നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിൽ ഇടിച്ച ശേഷം കടയിലേക്ക് ഇടിച്ചുകയറി; യുവതിക്ക് ഗുരുതര പരിക്ക്

ആലപ്പുഴ: നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിൽ ഇടിച്ച ശേഷം കടയിലേക്ക് ഇടിച്ചു കയറി സ്‌കൂട്ടർ യാത്രികയ്ക്ക് ഗുരുതര പരിക്ക്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കളക്ഷൻ ജീവനക്കാരിയായ ചുനക്കര സ്വദേശിനി സുരഭിക്കാണ് (38) പരിക്കേറ്റത്. കൊല്ലം – തേനി ദേശീയപാതയിൽ വെട്ടിയാർ പള്ളിമുകളിനു സമീപം ഇന്നലെ ഉച്ചയ്ക്ക് 1.45 ഓടെയായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ സുരഭിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിടിച്ചു കയറിയതിനെ തുടർന്ന് കടയുടെ മുൻഭാഗം തകർന്നു. അപകടമുണ്ടായ ഉടൻ തന്നെ കാറോടിച്ചയാൾ വാഹനത്തിൽ നിന്നും ഇറങ്ങിയോടി. സംഭവത്തിൽ കുറത്തികാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു




