Uncategorized

ബലാത്സം​ഗക്കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിലിന് പൊലീസിന്റെ സംരക്ഷണം; സർക്കാർ ആശുപത്രിയിലെ അതിക്രമത്തിൽ ചുമത്തിയത് നിസാര വകുപ്പുകൾ മാത്രം

അടൂർ ജനറൽ ആശുപത്രിയിൽ അതിക്രമം നടത്തിയ ബലാത്സം​ഗക്കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിലിന് രമേശ് ചെന്നിത്തലയുടെ പൊലീസിന്റെ സംരക്ഷണം. അടൂർ ജനറൽ ആശുപത്രിയിൽ സംഘർഷം നടത്തിയതിൽ നിസാര വകുപ്പുകളാണ് രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തപ്പോഴാണ് ഒന്നിലേറെ ബലാത്സം​ഗക്കേസുകളിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനോടുള്ള പൊലീസിന്റെ കരുതൽ.

രാഹുൽ മാങ്കൂട്ടത്തിൽ വാർത്താ സമ്മേളനം നടത്തിയതടക്കം പൊലീസ് കാവലിലാണ്. സർക്കാർ ആശുപത്രിക്കുള്ളിൽ അതിക്രമം അഴിച്ചുവിട്ടിട്ടും രാഹുലിനെ പൊലീസ് സംരക്ഷിക്കുകയാണ്. ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തുമ്പോൾ ആണ് രാഹുലിന് എതിരെ നിസാര വകുപ്പുകൾ പൊലീസ് ചുമത്തുന്നത്.

കോൺ​ഗ്രസ് പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോഴും കോൺ​ഗ്രസുകാരനായി അതിക്രമംകാട്ടി നടക്കുകയാണ്. രാഹുൽ പാർട്ടിക്ക് പുറത്തുപോയില്ലെന്ന് ഇന്നലെ കോൺഗ്രസ് നേതാവും അടൂർ യുഡിഎഫ് കൺവീനറായ പഴകുളം ശിവദാസൻ പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button