Uncategorized
വിദ്യാർഥി സംഘടനാ നേതാക്കൾക്കെതിരായ പ്രതികാര നടപടി; കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ പ്രതിഷേധം

കാസർഗോഡ് കേരള കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി സംഘടനാ നേതാക്കൾക്കെതിരായ പ്രതികാര നടപടിക്കെതിരെ പ്രതിഷേധം. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ പ്രതിഷേധവുമായി വിദ്യാർഥികൾ. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെ 5 പേരെയാണ് സസ്പെൻഡ് ചെയ്ത സംഭവത്തിലാണ് പ്രതിഷേധം.സർവകലാശാലയിൽ നടന്ന വന്ദേമാതരം സെമിനാറിൽ ആർഎസ്എസ് നേതാവിനെ പങ്കെടുപ്പിച്ചതിനെതിരെയും രാജ്യദ്രോഹികൾ എന്ന ഗവർണറുടെ പരാമർശത്തിനെതിരെയും പ്രതിഷേധിച്ച സംഭവത്തിലാണ് അഞ്ച് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്.
എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി എസ് സെയ്‌ദ് അലിയെയും യൂണിറ്റ് സെക്രട്ടേറിയറ്റ് അംഗം വിബി ആവേദിനെയും സസ്പെൻഡ് ചെയ്തു.
എൻഎസ്‌യു ഭാരവാഹിയായ യാസിൻ, എംഎസ്‌എഫ് ഭാരവാഹികളായ തക്കിയുദ്ധീൻ, ഷെബീർ എന്നിവരെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. സംഘപരിവാർ അനുകൂലിയായ പ്രോക്ടർ പി ശ്രീകുമാറാണ് ഉത്തരവിറക്കിയത്.




