Uncategorized

ആലുവ സബ് ജയിലില്‍ രണ്ടിരട്ടി തടവുകാര്‍; കാവലായി നാലു ജീവനക്കാര്‍ മാത്രം

ആലുവ: വിചാരണത്തടവുകാരടക്കം നിറഞ്ഞുകവിഞ്ഞ് ആലുവ സബ് ജയില്‍. 57 തടവുകാര്‍ക്കായി നിര്‍മിച്ച തടവറയില്‍ നിലവില്‍ 114 പേരുമായി വീര്‍പ്പുമുട്ടുകയാണ് ആലുവ സബ് ജയില്‍. ഇവരെ നിയന്ത്രിക്കാനും ഏകോപിപ്പിക്കാനും നാല് ജയില്‍ ജീവനക്കാര്‍ മാത്രമായതോടെ കാര്യങ്ങള്‍ കുഴയുന്നതായി ആരോപണം.കഴിഞ്ഞ ദിവസം മൊബൈല്‍ മോഷ്ടാവ് കൂളായി ജയിലിന്‍റെ അടുക്കള ഭിത്തി ചാടി രക്ഷപ്പെട്ടതാണ് ജയിലിന്‍റെ പ്രവര്‍ത്തനത്തെ ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ കാരണം. ചാടിയത് ക്രിമിനലായിരുന്നെങ്കിലോ എന്നാണ് പ്രദേശവാസികള്‍ ചോദിക്കുന്നത്. നഗരഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന ജയിലിന് ചുറ്റും നിരവധി പേരാണ് താമസിക്കുന്നത്.

ആലുവ സബ് ജയിലിലെ ആകെയുള്ള 10 സെല്ലുകളിലും ഇരട്ടിയിലേറെയാണ് തടവുകാര്‍. കഴിഞ്ഞ ദിവസം ജയില്‍ ചാടിയ മൊബൈല്‍ മോഷ്ടാവ് മധുര്‍ജിയ സോനോവാള്‍ 10-ാം നമ്പര്‍ സെല്ലിലാണ് കിടന്നിരുന്നത്. ഇവിടെ മലയാളികളും ഉണ്ട്. ജയിലിന്‍റെ നവീകരണജോലികള്‍ പുരോഗമിക്കുന്നതിനാല്‍ പുറത്ത് നിന്നുള്ള തൊഴിലാളികളും പകല്‍ സമയം ജയിലിനകത്തുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button