Uncategorized

പുതിയ ട്രെയിനിന് തത്വത്തിൽ അംഗീകാരം; വേണാട് എക്‌സ്പ്രസിലെ യാത്രാ ദുരിതത്തിന് പരിഹാരമെന്ന് കൊടിക്കുന്നിൽ സുരേഷ്

തിരുവനന്തപുരം: വേണാട് എക്‌സ്പ്രസിലെ യാത്രാ ദുരിതനിന് തത്വത്തില്‍ പരിഹാരമായെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. യാത്രക്കാരുടെ തിരക്കിന് പരിഹാരം കാണുന്നതിനായി എറണാകുളം, കോട്ടയം, ചെങ്ങന്നൂര്‍ വഴി കൊല്ലത്തേക്ക് പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിന് റെയില്‍വെ മന്ത്രാലയത്തില്‍ നിന്ന് തത്വത്തില്‍ അംഗീകാരം ലഭിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.

റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവിനെ സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് അനുമതി ലഭിച്ചത്. യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെ വീഡിയോയും ചിത്രങ്ങളും അടക്കം കാണിച്ച് കേന്ദ്രമന്ത്രിയെ ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് റെയില്‍വെ ഇത്തരത്തില്‍ ഒരു നടപടി സ്വീകരിച്ചത്. മന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇതുസംബന്ധിച്ച നിര്‍ദേശം റെയില്‍വെ ബോര്‍ഡിന് കൈമാറുകയും തുടര്‍ന്ന് റെയില്‍വെ ബോര്‍ഡ് സതേണ്‍ റെയില്‍വെയിലെ ചീഫ് പാസഞ്ചര്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ മാനേജര്‍ക്ക് (CPTM) ആവശ്യമായ നടപടികള്‍ക്കായി നിര്‍ദേശം നല്‍കിയതായും എം പി പറഞ്ഞു. നൂറുകണക്കിന് യാത്രക്കാര്‍ക്ക് ഇരിക്കാനോ നില്‍ക്കാനോ സ്ഥലമില്ലാത മണിക്കൂറുകളോളം യാത്ര ചെയ്യേണ്ടിവരുന്നതായി എംപി ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button