Uncategorized

ശബരിമല മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ്; കുട്ടികളെ ചുമതലപ്പെടുത്തി

പത്തനംതിട്ട: ശബരിമല മാളികപ്പുറം ക്ഷേത്രത്തിലെ മേൽശാന്തിമാരെ നറുക്കെടുക്കുന്നതിന് പന്തളം കൊട്ടാരത്തിൽ നിന്ന് ദേവനന്ദൻ അർജുനെയും അനശ്വര എം രഞ്ജിത്തിനെയും ചുമതലപ്പെടുത്തി. പന്തളം കൊട്ടാരത്തിലെ രാമവർമ്മ രാജയാണ് കുട്ടികളെ ചുമതലപ്പെടുത്തിയത്. സുപ്രീംകോടതിയുടെ 2011ലെ ഉത്തരവ് പ്രകാരം റിട്ടയേർഡ് ജസ്റ്റിസ് കെ ടി തോമസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളെ തെരഞ്ഞെടുപ്പിനായി അയക്കുന്നത്.

പന്തളം നാലുകെട്ട് കൊട്ടാരത്തിലെ അർജുൻ വി യുടെയും കോട്ടയം കാരാപ്പുഴ ഇളയകോവിലകത്തെ ശർമ്മദ ആർ വർമ്മയുടെയും മകനാണ് ദേവനന്ദൻ അർജുൻ. തൃപ്പൂണിത്തുറ എസ് എൻ വി പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ദേവനന്ദൻ. ശബരിമല മേൽശാന്തിയെ ദേവനന്ദൻ നറുക്കെടുക്കും. പന്തളം ശ്രാമ്പിക്കൽ കോട്ടാരത്തിലെ മൈഥിലി രാജയുടെയും രഞ്ജിത്ത് രാജന്‍റെയും മകൾ അനശ്വര എം രഞ്ജിത്ത് മാളികപ്പുറം മേൽശാന്തിയെ നറുക്കെടുക്കും. അനശ്വര ഭാവൻസ് വിദ്യാമന്ദിറിൽ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. ഒക്ടോബർ 17ന് രാവിലെ തിരുവാഭരണ മാളികയുടെ മുൻപിൽ വെച്ച് കെട്ട് നിറച്ച് വലിയ കോയിക്കൽ ക്ഷേത്രത്തിൽ ദർശനത്തിനു ശേഷം കുട്ടികൾ സന്നിധാനത്തേക്ക് യാത്ര തിരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button