Uncategorized
പോലീസ് അക്രമത്തിനെതിരെ പേരാവൂരിൽ ഡി.വൈ.എഫ്.ഐ – എസ്.എഫ്.ഐ പ്രതിഷേധ പ്രകടനം

പേരാവൂർ: സംസ്ഥാനത്ത് വ്യാപകമായി നടക്കുന്ന പോലീസ് അക്രമങ്ങളിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പേരാവൂർ ബ്ലോക്ക് കമ്മിറ്റിയുടെയും എസ്.എഫ്.ഐ പേരാവൂർ ഏരിയ കമ്മിറ്റിയുടെയും നേതൃത്വത്തിൽ പേരാവൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി. രഗിലാഷ്, എൻ. രമ്യ, എസ്.എഫ്.ഐ ഏരിയ സെക്രട്ടറി എ.കെ. എഗൽ, പ്രസിഡന്റ് നവ്യ സുരേഷ്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ജിതിൻ വർഗീസ്, അക്ഷയ മനോജ്, ബിപിൻ ദാസ് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.




