കേളകം സെന്റ് തോമസ് ഹൈസ്കൂളില്‍ വായന മാസാചരണത്തിന് തുടക്കമായി

കേളകം: ദേശീയ വായന ദിനാഘോഷവും വായന മാസാചരണത്തിന്റെ തുടക്കവും വിവിധ ക്ലബ്ബുകളുടെ പ്രവർത്തനവും കേളകം സെന്റ് തോമസ് ഹൈസ്കൂളിൽ ആരംഭിച്ചു. എഴുത്തുകാരിയും സ്കൂളിലെ മുന്‍ അധ്യാപികയുമായ ഓമനക്കുട്ടി ജോസഫ് വായന മസാചരണ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. ബിൻസു കക്കാട്ടിൽ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് ജിൽസ് വർഗീസ്, ഹെഡ്മാസ്റ്റർ എം വി മാത്യു, സോണി ഫ്രാൻസിസ്, ടൈറ്റസ് പി സി എന്നിവർ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കവിതാലാപനം നൃത്തം ഡിജിറ്റൽ പുസ്തക പ്രദർശനം എന്നിവയും ദിനാചരണങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചു. വായന മസാചരണങ്ങളുടെ ഭാഗമായി ക്ലാസ് മാഗസിൻ നിർമ്മാണം, കവിതാ രചന, കഥാരചന, ലിറ്റററി പോർട്ട് കാസ്റ്റ്, കഥാപാത്ര പ്രൊഫൈൽ നിർമ്മാണം, ബുക്ക് റിവ്യൂ റെയിൽസ് വീഡിയോ നിർമ്മാണം, കവിത ചിത്രരചന തുടങ്ങി നിരവധി മത്സരങ്ങൾ കുട്ടികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.




