Uncategorized

മന്ത്രി ഒ ജെ ജനീഷിനെ തടഞ്ഞതിൽ പൊലീസിന്റെ പ്രതികാര നടപടി; ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ലാത്തി നശിപ്പിച്ചുവെന്ന്കേസ്

മന്ത്രി ഒ ജെ ജനീഷിനെ തടഞ്ഞതിൽ പ്രതികാര നടപടിയുമായി പൊലീസ്. കാസർകോട് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയാ പ്രതികാര നടപടിയെടുത്തത്. പൊതുമുതൽ നശിപ്പിച്ചുവെന്നാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.500 രൂപയുടെ ലാത്തി നശിപ്പിച്ചുവെന്നാണ് ഡിവൈഎഫ്ഐക്കെതിരെയുള്ള കേസ്. സമാനതകളില്ലാത്ത പ്രതികാര നടപടിയാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്.

നടക്കാവിൽ യുഡിഎഫ് പ്രവർത്തകരും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിലും കള്ളക്കേസെടുത്ത് പൊലീസ്. മുസ്ലിം ലീഗ് പ്രവർത്തകനെ ഇരുമ്പു വടി കൊണ്ട് അടിച്ചുവെന്നാണ് കേസ്. സംഭവത്തിൽ നീലേശ്വരത്ത് 6 ഡിവൈഎഫ്ഐ പ്രവർത്തകർ റിമാൻഡിൽ. കാഞ്ഞങ്ങാട് 10 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇത്തരത്തിൽ വ്യാപകമായി ഡി വൈ എഫ് ഐ

പ്രവർത്തകർക്കെതിരെ കേസെടുക്കുകയാണ്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുക്കുന്നത്.അതേസമയം, മന്ത്രി കെ എം ഷാജിക്കെതിരെ പ്രതിഷേധം നടത്തുകയും വഴിയിൽ ഇറക്കി വിടുകയും ചെയ്‌ത സംഘപരിവാർ സമരത്തിനെതിരെ യാതൊരു നടപടിയും എടുക്കാൻ സർക്കാർ തയ്യാറായിട്ടില്ല. മാത്രവുമല്ല, ആക്രമികളെ ന്യായീകരിക്കുന്ന തരത്തിലുള്ള നിലപാടാണ് കെ എം ഷാജിയടക്കമുള്ളവർ സ്വീകരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button