Uncategorized
മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ; വീട്ടുജോലിക്കാരനായി അന്വേഷണം

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ മുൻ ഐഎഎസ് ഉദ്യോഗസ്ഥനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. രാകേഷ് അഗർവാളിനെയാണ് വീടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സൂരജ് നഗറിൽ രതിബാഡ് പോലീസ് സ്റ്റേഷൻ അതിർത്തിയിലാണ് സംഭവം.സംഭവത്തെ തുടർന്ന് രാകേഷ് അഗർവാളിന്റെ വീട്ടിൽ രണ്ട് ദിവസം മുൻപ് ജോലിക്ക് ചേർന്നയാളെ കാണാനില്ല. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ബുധനാഴ്ചയാണ് കൊലപാതക വിവരം പുറത്തുവരുന്നത്.
കഴുത്തറുത്ത നിലയിലാണ് രാകേഷ് അഗർവാളിന്റെ മൃതദേഹം വീടിനുള്ളിൽ നിന്ന് കണ്ടെത്തുന്നത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലിസ് പരിശോധിച്ച് വരികയാണ്.




