Uncategorized

അമിത് ഷാക്കെതിരായ കരിങ്കൊടി പ്രതിഷേധം; വീഡിയോ പിൻവലിച്ച സംഭവത്തില്‍ ഒ ജെ ജനീഷിനെ പരിഹസിച്ച് ഡിവൈഎഫ്ഐ

.
തിരുവനന്തപുരം: അമിത് ഷാക്കെതിരായ കരിങ്കൊടി പ്രതിഷേധത്തില്‍ മന്ത്രി ഒ ജെ ജനീഷിനെ പരിഹസിച്ച് ഡിവൈഎഫ്ഐ. സ്വന്തം പ്രവർത്തകർ നടത്തിയ പ്രതിഷേധം പോസ്റ്റ് ചെയ്യാനുള്ള ധൈര്യം പോലും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റിനില്ലെന്ന് ചിന്ത ജെറോം വിമര്‍ശിച്ചു. പോസ്റ്റിട്ടത് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് എന്ന നിലയിലും ഡിലീറ്റ് ചെയ്തത് മന്ത്രിയെന്ന നിലയിലുമെന്നാണ് അദ്ദേഹം പറഞ്ഞത്. സ്ട്രെസ് താങ്ങാൻ പറ്റുന്നയാളല്ല മന്ത്രിയെന്നും അതുകൊണ്ടാകും പോസ്റ്റ് ഡിലീറ്റ് ചെയ്തതെന്നും ചിന്ത ജെറോം പരിഹസിച്ചു. മുഖ്യമന്ത്രി വിളിച്ച് സ്ട്രെസ് കൊടുത്ത് കാണും. ഡിലീറ്റ് ചെയ്തില്ലെങ്കിൽ മെറ്റയെ ഉപയോഗിച്ച് മന്ത്രിയുടെ പോസ്റ്റ് ഡിലീറ്റ് ചെയ്യുമായിരുന്നുവെന്നും ചിന്ത ജെറോം വിമര്‍ശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button