Uncategorized

വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ ഭ​ർ​ത്താ​വി​നെ വെ​ട്ടി​ക്കൊ​ന്നു; യു​വ​തി പി​ടി​യി​ൽ

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ അ​ൽ​വാ​ലി​ൽ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ ഭ​ർ​ത്താ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. ര​മാ​ദേ​വി​യാ​ണ് ഭ​ർ​ത്താ​വ് ശ്രീ​നി​വാ​സ​നെ (52) കൊ​ല​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ര​മാ​ദേ​വി​യെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.കു​ടും​ബ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളെ​ച്ചൊ​ല്ലി ദ​മ്പ​തി​ക​ൾ ത​മ്മി​ൽ വ​ഴ​ക്കു​ക​ൾ പ​തി​വാ​യി​രു​ന്നു​വെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി. ഞാ​യ​റാ​ഴ്ച രാ​ത്രി​യും ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി. ത​ർ​ക്കം രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് പ്ര​കോ​പി​ത​യാ​യ ര​മാ​ദേ​വി കോ​ടാ​ലി ഉ​പ​യോ​ഗി​ച്ച് ശ്രീ​നി​വാ​സി​നെ വെ​ട്ടു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ദ്ദേ​ഹം സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി.

വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ​ത​ന്നെ പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​തി​യാ​യ ര​മാ​ദേ​വി​യെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button