Uncategorized

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന് പിന്നാലെ കെ എസ്‌ യുവിന്റെ അതിക്രമം; മൂവാറ്റുപുഴയിൽ മൂന്ന് എസ് എഫ് ഐ പ്രവർത്തകർക്ക് കുത്തേറ്റു

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന് പിന്നാലെ കെ എസ്‌ യു അക്രമം. മൂവാറ്റുപുഴയിൽ മൂന്ന് എസ് എഫ് ഐ പ്രവർത്തകർക്ക് കുത്തേറ്റു. നിർമ്മല കോളേജിൽ തെരഞ്ഞെടുപ്പിന് ശേഷം റോഡിലൂടെ നടന്നു പോവുകയായിരുന്ന എസ്എഫ്ഐ പ്രവർത്തകരെയാണ് ആക്രമിച്ചത്.
ബൈക്കിലെത്തിയ കെ എസ് യു സംഘം എസ് എഫ് ഐ പ്രവർത്തകരെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. തുടർന്ന് കുത്തുകയായിരുന്നു.എസ് എഫ് ഐ മൂവാറ്റുപുഴ ഏരിയ പ്രസിഡൻ്റ് കാർത്തിക്ക്, ജോയിൻ സെക്രട്ടറി അനന്ദു, നിർമ്മല കോളേജ് യൂണിറ്റ് സെക്രട്ടറി ജിനു എന്നിവർക്കാണ് കുത്തേറ്റത്. മൂന്നുപേരെയും മൂവാറ്റുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എസ് എഫ് ഐ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button