വാക്കുതർക്കത്തിനിടെ ഭർത്താവിനെ വെട്ടിക്കൊന്നു; യുവതി പിടിയിൽ

ഹൈദരാബാദ്: തെലുങ്കാനയിലെ അൽവാലിൽ വാക്കുതർക്കത്തിനിടെ ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി. രമാദേവിയാണ് ഭർത്താവ് ശ്രീനിവാസനെ (52) കൊലപ്പെടുത്തിയത്. സംഭവത്തിൽ രമാദേവിയെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.കുടുംബപരമായ കാര്യങ്ങളെച്ചൊല്ലി ദമ്പതികൾ തമ്മിൽ വഴക്കുകൾ പതിവായിരുന്നുവെന്ന് പൊലിസ് വ്യക്തമാക്കി. ഞായറാഴ്ച രാത്രിയും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കം രൂക്ഷമായതിനെത്തുടർന്ന് പ്രകോപിതയായ രമാദേവി കോടാലി ഉപയോഗിച്ച് ശ്രീനിവാസിനെ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്ത് വച്ചുതന്നെ മരണത്തിന് കീഴടങ്ങി.
വിവരമറിഞ്ഞ ഉടൻതന്നെ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിയായ രമാദേവിയെ പൊലിസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.




