Uncategorized

ജീവൻരക്ഷ മരുന്നുകളുടെ അമിതവില സ‍ർക്കാ‍ർ നിയന്ത്രിക്കണം, പേറ്റൻ്റുള്ള മരുന്നുകളും സർക്കാരിന് നിർമിക്കാം, ഹൈക്കോടതിയുടെ നി‍ർണ്ണായ ഇടപെടൽ

കൊച്ചി . ക്യാൻസ‍ർ ഉൾപ്പടെയുള്ളവക്കുള്ള മരുന്നുകൾക്ക് അമിത വില ഈടക്കുന്നുവെന്ന ഹർജിയിലാണ് ഹൈക്കോടതി ശക്തമായ ഇടപെടൽ നടത്തിയത്. ജീവൻരക്ഷാ മരുന്നുകളുടെ അമിത വില നിയന്ത്രിക്കുന്നതിന് സർക്കാരിന് ഇടപെടാമെന്ന് ഹൈക്കോടതി. സർക്കാ‍ർ ഇടപെടണം. പേറ്റൻ്റ് മരുന്നുകൾക്ക് അമിത വില ഈടാക്കുന്നതിലും ഇടപെടാവുന്നതാണെന്നെ നിർണ്ണായക നിർദ്ദേശവും കോടതി നൽകി. വേണമെങ്കിൽ പേറ്റന്റുള്ള മരുന്നുകൾ നിർമിച്ച് സർക്കാരിന് വിതരണം ചെയ്യാം. വാണിജ്യാടിസ്ഥാനത്തിൽ വിൽക്കുന്ന പേറ്റൻ്റുള്ള മരുന്നുകളുടെ വില ഉൾപ്പടെ പരിശോധിക്കുന്നതിനായി അമിക്കസ് ക്യൂറിയെ നിയമിച്ചി​രുന്നു. അമിക്കസ് ക്യൂരി മൈത്രേയി സച്ചിദാനന്ദ ഹെഗ്ഡെ സമർപ്പിച്ച റിപ്പോ‍ർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കോടതി ഇടപെടൽ. വിരമിച്ച ബാങ്ക് ഉദ്യോ​ഗസ്ഥ നൽകി ഹ‍ർജിയിലാണ് കോടതി ഉത്തരവ്. സ്താനാർബുധബാധിതയായ തനിക്ക് മരുന്നിന് വലിയ വില നൽകേണ്ടി വന്നുവെന്നും ഇടപെടണമെന്നുമായിരുന്നു ആവശ്യം..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button