Uncategorized
സിനിമയെ വെല്ലും രംഗങ്ങൾ; ലഹരിക്കടത്ത് സംഘത്തെ ചേസ് ചെയ്ത് പൊലീസ്; കാറിന് മുകളിൽ കയറി പൊലീസുകാരൻ; സഞ്ചരിച്ചത് 40 കിലോമീറ്ററോളം ദൂരം

കോയമ്പത്തൂർ: സിനിമാരംഗങ്ങളെ വെല്ലുന്ന ചേസിങ്ങിനൊടുവിൽ ലഹരിക്കടത്ത് സംഘത്തെ പിടികൂടി കോയമ്പത്തൂർ പൊലീസ്. കോയമ്പത്തൂരിലെ വിലാങ്കുറിച്ചിയിലാണ് സിനിമയെ വെല്ലുന്ന രംഗങ്ങൾക്കൊടുവിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന ലഹരിക്കടത്തുകാരെ പൊലീസ് കീഴടക്കിയത്. ഹെഡ് കോൺസ്റ്റബിളായ വേൽമുരുകന്റെ അതിസാഹസികമായ നീക്കമാണ് ലഹരിക്കടത്തുകാർക്ക് പിടിവീഴാൻ കാരണമായത്. പ്രതികൾ സഞ്ചരിച്ച കാർ നിർത്താനായി അവരുടെ കാറിന് മുകളിലേക്ക് കയറിയ വേൽമുരുകൻ, ഏകദേശം 40 കിലോമീറ്ററോളം ദൂരമാണ് കാറിന് മുകളിൽ കിടന്ന് പ്രതികളെ പിന്തുടർന്നത്. ഒടുവിൽ വേൽമുരുകനും പിന്നാലെയെത്തിയ മറ്റുപൊലീസുകാരും ചേർന്ന് അതിസാഹസികമായി കാർ തടഞ്ഞുനിർത്തുകയും പ്രതികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു




