Uncategorized

ഇതെല്ലാം ലീഗിൻ്റെ സ്ഥിരം കലാപരിപാടിയാണ്, രഹസ്യമായി വർഗീയത പ്രചരിപ്പിക്കാനും പരസ്യമായി സോപ്പിട്ട് മതേതരത്വത്തിൻ്റെ വാഹകരാകാനുമുള്ള അഭിനയമികവ് അസാധ്യം’: കെ ടി ജലീൽ

മുസ്ലിം ലീ​ഗിന്റെ വർ​ഗീയ പ്രചാരണത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ ടി ജലീൽ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃക്കരിപ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ ലീ​ഗ് വർ​ഗീയത പ്രചരിപ്പിച്ചതായുള്ള പി ജയരാജന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് കെ ടി ജലീലിന്റെ പ്രതികരണം. വർ​ഗീയത പ്രചരിപ്പിക്കുന്നത് ലീഗിൻ്റെ സ്ഥിരം കലാപരിപാടിയാണെന്ന് തെളിവുകൾ നിരത്തി അദ്ദേഹം വ്യക്തമാക്കിമുസ്ലിം നാമധാരികളായ ഇടതുസ്ഥാനാർഥികൾക്കെതിരെ ലീ​ഗ് വർ​ഗീയതയും ഇല്ലാക്കഥകളും പ്രചരിപ്പിക്കുന്നത് പുതിയ കാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. മങ്കടയിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയായിരുന്ന മഞ്ഞളാംകുഴി അലി, 2011-ൽ തൃത്താലയിൽ മൽസരിച്ച മമ്മിക്കുട്ടി, പിന്നെ തനിക്കെതിരെയും ലീ​ഗ് സമാനമായ രീതിയിൽ വർ​ഗീയത പ്രചരിപ്പിച്ചതായി ജലീൽ ചൂണ്ടിക്കാട്ടി. ഇടതുപക്ഷത്ത് മൽസരിക്കുന്ന മുസ്ലിം പേരുള്ള ഏതാണ്ടെല്ലാവരും ലീഗിൻ്റെ ഭാഗത്ത് നിന്ന് തികച്ചും വർഗീയത കലർന്ന ആക്ഷേപങ്ങൾ കേൾക്കാൻ വിധിക്കപ്പെട്ടിട്ടുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button