Uncategorized

സൈ​ക്കി​ൾ ത​ട്ടി നാ​യ ച​ത്താ​ലും ഒ​ത്തു​ക​ളി​യെ​ന്ന് പ​റ​യും; പി​​ണറാ​യി​യെ പ​രി​ഹ​സി​ച്ച് ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നെ​യും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നെ​യും പ​രി​ഹ​സി​ച്ച് മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ബി​ജെ​പി-​കോ​ൺ​ഗ്ര​സ് ഒ​ത്തു​ക​ളി​യെ​ന്ന എ​ൽ​ഡി​എ​ഫ് ആ​രോ​പ​ണ​ത്തി​നെ​തി​രെ​യാ​ണ് ചെ​ന്നി​ത്ത​ല രം​ഗ​ത്തെ​ത്തി​യ​ത്.സം​സ്ഥാ​ന​ത്ത് എ​ന്ത് സം​ഭ​വി​ച്ചാ​ലും ബി​ജെ​പി-​കോ​ൺ​ഗ്ര​സ് ഒ​ത്തു​ക​ളി​യാ​ണെ​ന്ന് പ​റ​യു​ന്ന അ​വ​സ്ഥ​യി​ലാ​ണ് എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളെ​ന്ന് അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. സൈ​ക്കി​ൾ ത​ട്ടി നാ​യ ച​ത്താ​ൽ പോ​ലും ബി​ജെ​പി-​കോ​ൺ​ഗ്ര​സ് ഒ​ത്തു​ക​ളി​യാ​ണെ​ന്ന് പ​റ​യു​ന്ന നി​ല​യി​ലേ​ക്കാ​ണ് ഇ​ട​ത് നേ​താ​ക്ക​ൾ എ​ത്തി​യി​രി​ക്കു​ന്നത്.

ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും അ​മി​ത് ഷാ​യു​ടെ​യും പേ​ര് ഉ​ച്ച​രി​ക്കാ​ൻ ഭ​യ​പ്പെ​ട്ടി​രു​ന്ന പി​ണ​റാ​യി വി​ജ​യ​നാ​ണ് ഇ​പ്പോ​ൾ കോ​ൺ​ഗ്ര​സി​നെ​തി​രെ ഒ​ത്തു​ക​ളി ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. ഇ​ട​ത് നേ​താ​ക്ക​ളു​ടെ ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം ഉ​ണ്ട​യി​ല്ലാ വെ​ടി മാ​ത്ര​മാ​ണെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് അ​റി​യാം.

സം​സ്ഥാ​ന​ത്ത് യാ​തൊ​രു ത​ര​ത്തി​ലു​ള്ള ഒ​ത്തു​ക​ളി​യും ന​ട​ന്നി​ട്ടി​ല്ലെ​ന്നും അ​തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മു​മ്പ് ഒ​ത്തു​ക​ളി ന​ട​ത്തി​യ​വ​രാ​ണ് ഇ​പ്പോ​ൾ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തു​ന്ന​ത്. എ​ന്തു​പ​റ​ഞ്ഞാ​ലും ഇ​പ്പോ​ൾ ഒ​ത്തു​ക​ളി​യാ​ണെ​ന്നാ​ണ് ഇ​വ​രു​ടെ വാ​ദം. സ്വ​ന്തം പാ​പം ക​ഴു​കി​ക്ക​ള​യാ​ൻ ഒ​ത്തു​ക​ളി​ച്ച​വ​ർ ഞ​ങ്ങ​ളെ കൂ​ട്ടു​പി​ടി​ക്കേ​ണ്ട​തി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button