ഇതെല്ലാം ലീഗിൻ്റെ സ്ഥിരം കലാപരിപാടിയാണ്, രഹസ്യമായി വർഗീയത പ്രചരിപ്പിക്കാനും പരസ്യമായി സോപ്പിട്ട് മതേതരത്വത്തിൻ്റെ വാഹകരാകാനുമുള്ള അഭിനയമികവ് അസാധ്യം’: കെ ടി ജലീൽ

മുസ്ലിം ലീഗിന്റെ വർഗീയ പ്രചാരണത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ ടി ജലീൽ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃക്കരിപ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ ലീഗ് വർഗീയത പ്രചരിപ്പിച്ചതായുള്ള പി ജയരാജന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് കെ ടി ജലീലിന്റെ പ്രതികരണം. വർഗീയത പ്രചരിപ്പിക്കുന്നത് ലീഗിൻ്റെ സ്ഥിരം കലാപരിപാടിയാണെന്ന് തെളിവുകൾ നിരത്തി അദ്ദേഹം വ്യക്തമാക്കിമുസ്ലിം നാമധാരികളായ ഇടതുസ്ഥാനാർഥികൾക്കെതിരെ ലീഗ് വർഗീയതയും ഇല്ലാക്കഥകളും പ്രചരിപ്പിക്കുന്നത് പുതിയ കാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. മങ്കടയിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയായിരുന്ന മഞ്ഞളാംകുഴി അലി, 2011-ൽ തൃത്താലയിൽ മൽസരിച്ച മമ്മിക്കുട്ടി, പിന്നെ തനിക്കെതിരെയും ലീഗ് സമാനമായ രീതിയിൽ വർഗീയത പ്രചരിപ്പിച്ചതായി ജലീൽ ചൂണ്ടിക്കാട്ടി. ഇടതുപക്ഷത്ത് മൽസരിക്കുന്ന മുസ്ലിം പേരുള്ള ഏതാണ്ടെല്ലാവരും ലീഗിൻ്റെ ഭാഗത്ത് നിന്ന് തികച്ചും വർഗീയത കലർന്ന ആക്ഷേപങ്ങൾ കേൾക്കാൻ വിധിക്കപ്പെട്ടിട്ടുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.




