Uncategorized

വെങ്ങാട് തെരുവുനായ ഭീതി; മണിക്കൂറുകളുടെ ഇടവേളയില്‍ അഞ്ചുവയസുകാരിക്കും 49കാരനും കടിയേറ്റു, അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ

മലപ്പുറം: വെങ്ങാട് ഇല്ലിക്കോട് മേഖലയില്‍ തെരുവുനായയുടെ ആക്രമണം തുടര്‍ച്ചയായതോടെ പ്രദേശവാസികള്‍ ഭീതിയില്‍. മണിക്കൂറുകളുടെ ഇടവേളയില്‍ അഞ്ചുവയസുകാരിയുള്‍പ്പെടെ രണ്ടുപേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. സ്‌കൂളിലേക്ക് പോകാനായി വീട്ടുമുറ്റത്ത് നിന്നിരുന്ന കുട്ടിയെയും പിന്നീട് വീട്ടുമുറ്റത്ത് വാഹനം കഴുകുകയായിരുന്ന 49-കാരനെയുമാണ് നായ ആക്രമിച്ചത്ഇല്ലിക്കോട് പന്തായില്‍ ശാനിലിന്‍റെ മകള്‍ അഞ്ചുവയസുകാരി ഹനന്യയ്ക്കാണ് ആദ്യം കടിയേറ്റത്. വെങ്ങാട് ടിആര്‍കെ യുപി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിനിയായ ഹനന്യ ബുധനാഴ്ച രാവിലെ 9:30ഓടെ സ്‌കൂളിലേക്ക് പോകുന്നതിനായി വീട്ടുമുറ്റത്ത് നില്‍ക്കുന്നതിനിടെയാണ് നായ ആക്രമിച്ചത്. ആക്രമണത്തില്‍ ഇടതുകൈയിലെ വിരലിന് ആഴത്തിലുള്ള മുറിവേറ്റു. ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച കുട്ടിയെ പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇതേ നായ ഉച്ചയ്ക്ക് 2:40-ഓടെ ശിവമംഗലം ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പരിയങ്ങാട്ട് ബാലസുബ്രഹ്‌മണ്യനെയും (ബാബു49) ആക്രമിച്ചു. വീട്ടുമുറ്റത്ത് വാഹനം കഴുകുന്നതിനിടെ എത്തിയ നായ ഇടതുകൈയില്‍ കടിക്കുകയായിരുന്നു. നാല് മുറിവുകളേറ്റ ബാലസുബ്രഹ്‌മണ്യന്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. ഒരേ ദിവസം പ്രദേശത്ത് രണ്ടുപേരെ ആക്രമിച്ചതോടെ തെരുവുനായ ശല്യത്തിനെതിരെ നാട്ടുകാര്‍ക്കിടയില്‍ ആശങ്ക ശക്തമായി. കുട്ടികള്‍ളും പ്രായമായവരും കാല്‍നടയാത്രക്കാരുമൊക്കെ പുറത്തിറങ്ങാന്‍ പോലും ഭയപ്പെടുന്ന സാഹചര്യമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വീടുകളുടെ പരിസരത്തും റോഡരികിലും തെരുവുനായകള്‍ കൂട്ടത്തോടെ എത്തുന്നത് പതിവായതായും നാട്ടുകാര്‍ ആരോപിച്ചു. ആക്രമണകാരിയായ നായയെ കണ്ടെത്തി പിടികൂടുന്നതിനും പ്രദേശത്തെ തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനും അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button