Uncategorized
കാര്‍ നിയന്ത്രണംവിട്ടു രണ്ടു ബൈക്കുകളില്‍ ഇടിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്

മുണ്ടക്കയം: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് രണ്ടു ബൈക്കുകളില്‍ ഇടിച്ചു മൂന്നു പേര്‍ക്ക് പരിക്കേറ്റു. ദേശീയപാത 183-ല്‍ കൊടികുത്തിക്ക് സമീപം ഇന്നു പുലര്‍ച്ചെ 5.30നായിരുന്നു അപകടം.
കര്‍ണാടകയില്‍ നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന ബൈക്കുകളില്‍ ഇടിക്കുകയായിരുന്നു. ബൈക്കുകളില്‍ ഇടിച്ചശേഷം നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ ക്രാഷ് ബാരിയറില്‍ ഇടിച്ചാണ് നിന്നത്.




