Uncategorized

സെൻസസ് പോർട്ടലിൽ ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം, ജൈന, ബുദ്ധ, സിഖ് വിഭാ​ഗം മാത്രം; ​കടുത്ത വിമർശനവുമായി കോൺ​ഗ്രസ്

ദില്ലി: സെൻസസ് പോർട്ടലിലെ പുതിയ മാറ്റങ്ങൾ വിവാദമാകുന്നു. പൗരന്മാർക്ക് സ്വയം വിവരങ്ങൾ ചേർക്കാനുള്ള മതങ്ങളുടെ വിവരങ്ങളിൽ ഈയിടെ വരുത്തിയ മാറ്റങ്ങൾ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് കോൺഗ്രസ് വിമർശിച്ചു. കേന്ദ്ര സർക്കാർ ഇതിനോട് പ്രതികരിച്ചിട്ടില്ല.

2027ലെ സെൻസിൽ പൗരന്മാർക്ക് സ്വയം സാക്ഷ്യപ്പെടുത്താനുള്ള പോർട്ടലിൽ പെട്ടെന്ന് വന്ന മാറ്റങ്ങളിലാണ് വിവാദം. നേരത്തേ ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം, ജൈന, ബുദ്ധ, സിഖ് വിഭാഗങ്ങൾക്കൊപ്പം മറ്റുള്ളവർ എന്ന വിഭാഗവും ഉൾപ്പെടുത്തിയിരുന്നു. മറ്റുള്ളവരെന്ന വിഭാഗത്തിൽ 287 ഉപ വിഭാഗങ്ങളുടെ പേരുകളും നൽകിയിരുന്നു. എന്നാൽ ഇതേപ്പറ്റി ചില ചോദ്യങ്ങൾ ഉയർന്ന സാഹചര്യത്തിൽ പോർട്ടലിൽ നിന്ന് ഈ ഭാഗം ഒഴിവാക്കി.

ഇതോടെയാണ് രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തിയത്. ഒഴിവാക്കിയ പട്ടികയിൽ സൂഫി, സുന്നി, ഷിയ, പെന്തകോസ്ത് വിഭാഗങ്ങളും ഇസ്കോൺ, രാമകൃഷ്ണ പരമഹംസ, രാംദേവ് തുടങ്ങിയവയും ഉൾപ്പെട്ടിരുന്നു. ഇവ ഒഴിവാക്കിയത് യാതൊരു വിശദീകരണവും നൽകാതെയാണെന്നും ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന നടപടിയാണെന്നുമാണ് ജയറാം രമേശിന്‍റെ വിമ‍ർശനം. ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള ഇടപെടലാണ് ഈ നീക്കം ചെയ്യലിന് കാരണമെന്നും കോൺഗ്രസ് ആരോപിക്കുന്നു. എന്നാൽ ഈ ഉപവിഭാഗ പട്ടിക പോർട്ടലിൽ എങ്ങനെയാണ് ഉൾപ്പെടുത്തിയതെന്ന് അന്വേഷിക്കുമെന്നാണ് സെൻസസ് കമ്മീഷണറുടെ വിശദീകരണം. മറ്റുള്ളവർ എന്ന വിഭാഗം ഇപ്പോഴും പോർട്ടലിൽ ലഭ്യമാണെന്നും പൗരന്മാർക്ക് അവിടെ ഉപവിഭാഗം ടൈപ്പ് ചെയ്ത് ചേർക്കാമെന്നും സെൻസസ് കമ്മീഷണർ അറിയിച്ചിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button