Uncategorized

ആറ്റിങ്ങൽ ഗവൺമെന്റ് ഹോമിയോ ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവ്; നാലു വയസ്സുകാരിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകി

ആറ്റിങ്ങൽ ഗവൺമെന്റ് ഹോമിയോ ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവ്. നാലു വയസ്സുകാരിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി. ആറ്റിങ്ങൽ കടുവപ്പള്ളി സ്വദേശികളായ വർഷ, ജിജോ ദമ്പതികളുടെ മകൾ ഇവാനിക്ക് ആണ് കാലാവധി കഴിഞ്ഞ മരുന്നു നൽകിയത്

കാലാവധി കഴിഞ്ഞ് ഏഴ് മാസം ആയ മരുന്നാണ് നൽകിയത്. ഡിസ്പാച്ച് ചെയ്യാൻ വെച്ചിരുന്ന മരുന്ന് മാറി നൽകിയതാണെന്ന് ആശുപത്രി അധികൃതർ നൽകിയ മറുപടി. സംഭവത്തിൽ ഡിഎംഒ ക്കും പ്രതിപക്ഷ നേതാവിനും കുട്ടിയുടെ മാതാവ് പരാതി നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button