റെക്കോർഡ് കുതിപ്പിന് ശേഷം കിതച്ച് സ്വർണ്ണം; ഒരു ലക്ഷത്തിന് താഴെ സ്വര്‍ണ്ണവില, പവന് 99,760 രൂപ

കൊച്ചി: സംസ്ഥാനത്തും റെക്കോർഡ് കുതിപ്പിനു ശേഷം സ്വർണ്ണവിലയിൽ വൻ വീഴ്ച. ഒരു പവൻ സ്വർണ്ണ വില 99,760 രൂപയിലേക്കാണ് താഴ്ന്നത്. എഴുപത് രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണ്ണത്തിന് 12,470 രൂപയിലെത്തി. 239 ദിവസങ്ങള്‍ക്ക് ശേഷമാണ് കേരളത്തില്‍ സ്വര്‍ണ്ണവില വീണ്ടും ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തിയത്. ഡോളർ ശക്തി പ്രാപിച്ചതോടെ സ്വർണ്ണത്തിൽ നിന്ന് നിക്ഷേപകർ നിക്ഷേപം പിൻവലിച്ചതാണ് വില ഇടിയാനുള്ള പ്രധാന കാരണം. അമേരിക്കയിൽ പണപ്പെരുപ്പം ഉയർന്നതോടെ ഫെഡറൽ റിസർവ്വ് പലിശ നിരക്ക് ഉയർത്താനുമുള്ള സാധ്യത ഡോളറിന് അനുകൂലമാണ്.
എൻവിഡിഎ ചാരവൃത്തി വിവാദത്തിന് പിന്നാലെ എഐ യിലേക്കുള്ള നിക്ഷേപത്തിന്റെ തോത് കുറഞ്ഞതും ഡോളർ കരുത്താർജ്ജിക്കാൻ കാരണമായി. 2025 ഡിസംബർ അവസാനത്തിൽ ഒരു ഡോളറിന് ഏകദേശം 89.77 രൂപയായിരുന്ന വിനിമയനിരക്ക് 2026 നവംബറിൽ 93.93 രൂപയിലേക്ക് എത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 4.6 ശതമാനം കുറഞ്ഞതോടെ സ്വർണ്ണം രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാൻ ചിലവേറുകയാണ്. സ്വർണ്ണത്തിനൊപ്പം വെള്ളിയുടെ വിലയും കുത്തനെ ഇടിഞ്ഞിട്ടുണ്ട്.
ഇന്നത്തെ സ്വര്‍ണ്ണവില (17-11-2026)
കേരളത്തില്‍ ഇന്ന് ഗ്രാമിന് 70 കുറഞ്ഞ് 12,470 രൂപയിലും, പവന് (8 ഗ്രാം) 560 രൂപ കുറഞ്ഞ് 99,760 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ പവന് 1,00,320 രൂപ ആയിരുന്നു. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 60 കുറഞ്ഞ് 10,205 രൂപയിലും, 8 ഗ്രാമിന് 81,640 രൂപയിലുമാണ് വ്യാപാരം.14 കാരറ്റിന് ഗ്രാമിന് 45 കുറഞ്ഞ് 7,985 രൂപയിലെത്തി. 8 ഗ്രാമിന് 63,880 രൂപയാണ്. 9 കാരറ്റ് ഗ്രാമിന് 30 കുറഞ്ഞ് 5,150 രൂപയായി. 8 ഗ്രാമിന് 41,200 രൂപയാണ്.




