Uncategorized
ഇടിച്ചിട്ടും നിർത്താതെ പോയി, സബ് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം; അപകടം ഗണേശ നിമജ്ജന ഘോഷയാത്രയ്ക്കിടെ

ഹൈദരാബാദ്: ഗണേശ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഇരുചക്ര വാഹനമിടിച്ച് പൊലീസ് സബ് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം. ഹെദരാബാദിലാണ് സംഭവം. 55കാരനായ കെ വെങ്കണ്ണയ്ക്കാണ് ഡ്യൂട്ടിക്കിടെ ജീവൻ നഷ്ടമായത്. സംഭവത്തിൽ കേസെടുത്ത പൊലീസ് ഇരുചക്ര വാഹനത്തിൽ ഉണ്ടായിരുന്നവരെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്ബുധനാഴ്ച പുലർച്ചെ ടാങ്ക് ബണ്ടിലെ എൻടിആർ മാർഗിലുള്ള ക്രെയിൻ നമ്പർ രണ്ടിന് സമീപമാണ് അപകടം ഉണ്ടായത്. ഗണേശ നിമജ്ജന ഘോഷയാത്രയോട് അനുബന്ധിച്ചുള്ള ക്രമീകരണങ്ങൾക്ക് വേണ്ടിയാണ് വെങ്കണ്ണ ഉൾപ്പെടെ ഉള്ള പൊലീസുകാരെ സ്ഥലത്ത് വിന്യസിച്ചിരുന്നത്. വെങ്കണ്ണയും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും റോഡ് മുറിച്ചു കടക്കുന്നതിനിടെ അജ്ഞാത സംഘം ഓടിച്ച ഇരുചക്ര വാഹനം ഇടിക്കുകയും നിർത്താതെ പോകുകയുമായിരുന്നു




