എണ്ണ വിപണിയിൽ സൗദിയുടെ പുതിയ തന്ത്രം; പേർഷ്യൻ ഗൾഫ് ടെർമിനലുകൾ വഴി ക്രൂഡ് ഓയിൽ കയറ്റുമതി വർധിപ്പിച്ചു

റിയാദ്: പേർഷ്യൻ ഗൾഫ് ടെർമിനലുകൾ വഴിയുള്ള ക്രൂഡ് ഓയിൽ കയറ്റുമതി ക്രമാതീതമായി ഉയർത്തി സൗദി അറേബ്യ. ഹൂതികളുടെ ഡ്രോൺ ആക്രമണത്തെ തുടർന്ന് ചെങ്കടലിലേക്കുള്ള പ്രധാന ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്ലൈൻ പ്രവർത്തനം നിലച്ച പശ്ചാത്തലത്തിലാണ് പുതിയ നീക്കം. മേഖലയിലെ ഊർജ്ജ ഗതാഗതത്തിൽ പ്രതസന്ധി തുടരുമ്പോഴും, തടസങ്ങൾ മറികടന്ന് കയറ്റുമതി പുനഃസ്ഥാപിക്കാനുള്ള സൗദിയുടെ നീക്കം എണ്ണവിപണിയിൽ ആശ്വാസമാകുകയാണ്.
ഞായറാഴ്ച മാത്രം ഏഴ് സൂപർടാങ്കറുകളിലായി ഏകദേശം 1.4 കോടി ബാരൽ ക്രൂഡ് ഓയിലാണ് സൗദി അറേബ്യ ഗൾഫിലെ തുറമുഖങ്ങൾ വഴി കയറ്റി അയച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. കിഴക്കൻ പ്രവിശ്യയിലെ റാസ് തനൂറ തുറമുഖത്തിന് സമീപം ഈ ഏഴ് കൂറ്റൻ ടാങ്കറുകൾ നിലയുറപ്പിച്ചതിന്റെ ഉപഗ്രഹ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈൻ അടച്ചുപൂട്ടിയതിനെ തുടർന്ന് ചെങ്കടൽ വഴി മുടങ്ങിയ കയറ്റുമതിക്ക് പകരം ബദൽ മാർഗങ്ങൾ കണ്ടെത്താൻ സൗദി അറേബ്യക്ക് സാധിക്കുന്നുണ്ടെന്ന പ്രതീക്ഷ വിപണിയിൽ ശക്തമായിട്ടുണ്ട്.
ഇതേത്തുടർന്ന് രാജ്യാന്തര വിപണിയിൽ എണ്ണവിലയിൽ കുറവുണ്ടായി. തിങ്കളാഴ്ച ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് താഴെയെത്തി. ഗൾഫ് ടെർമിനലുകളിലേക്ക് മാറിയ എണ്ണ നീക്കംസൗദി ക്രൂഡ് ഓയിൽ അന്താരാഷ്ട്ര വിപണിയിലേക്ക് എത്തിക്കുന്നതിൽ പ്രകടമായ മാറ്റമാണ് നിലവിൽ പ്രകടമാകുന്നത്. സെപ്റ്റംബർ 13-ന് ഉണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈൻ അടച്ചുപൂട്ടേണ്ടി വരികയും ചെങ്കടൽ തീരത്തെ പ്രധാന എക്സ്പോർട്ട് ടെർമിനലായ യാൻബുവിൽ (Yanbu) നിന്നുള്ള എണ്ണ കയറ്റുമതി പൂർണമായി തടസപ്പെടുകയും ചെയ്തിരുന്നു.




