Uncategorized
തൃശൂർ തളിക്കുളത്ത് ഓയിൽ മില്ലിൽ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം

തൃശൂർ തളിക്കുളം പത്താംകല്ലിൽ ഓയിൽ മില്ലിൽ തീപിടിത്തം. തളിക്കുളം പത്താംകല്ലിൽ ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന സാലി ഓയിൽ ഫ്ലവർ മില്ലിലാണ് തീപിടിത്തമുണ്ടായത്. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായാണ് നിഗമനം.
ഇന്ന് രാവിലെ ഏകദേശം 7.45 ഓടെയായിരുന്നു മില്ലിൽ അഗ്നിബാധ ഉണ്ടായത്. തീപിടിത്തത്തിൽ മില്ലിനുള്ളിലുണ്ടായിരുന്ന മെഷിനറികൾ, ഏകദേശം 400 ലിറ്ററോളം വെളിച്ചെണ്ണ, കൊപ്ര, മറ്റ് അസംസ്കൃത വസ്തുക്കൾ എന്നിവ പൂർണമായും കത്തിനശിച്ചു. അഗ്നിരക്ഷാ സേന എത്തി, ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.




