Uncategorized

ശബരിമലയിലെ അരവണ പ്രതിസന്ധി; ദേവസ്വം ബോർഡിനെതിരെ നിലപാട് കടുപ്പിച്ച് മന്ത്രി കെ മുരളീധരൻ

ശബരിമലയിലെ അരവണ പ്രതിസന്ധിയിൽ ദേവസ്വം ബോർഡിനെതിരെ നിലപാട് കടുപ്പിച്ച് ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ. നട തുറന്ന സമയത്ത് തന്നെ യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തിയത് കൊണ്ടാണ് അരവണ ക്ഷാമം ഉണ്ടായതെന്നും, ഇത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. മണ്ഡലകാലത്തിന് മുന്നേ എത്തുന്ന തീർത്ഥാടകർ അപ്പവും അരവണയും വാങ്ങേണ്ട എന്നാണോ ദേവസ്വം ബോർഡ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം ചോദ്യം ചെയ്തുനട തുറന്നിരിക്കുമ്പോൾ ദർശനത്തിനെത്തുന്ന ഭക്തർക്ക് തടസ്സമില്ലാതെ പ്രസാദം ലഭിക്കണം. അല്ലാത്തപക്ഷം കൃത്യമായ ബദൽ സംവിധാനം ഏർപ്പെടുത്താൻ ബോർഡിന് ഉത്തരവാദിത്തമുണ്ടായിരുന്നു. വേണ്ടിവന്നാൽ ഈ വിഷയത്തിൽ സർക്കാരിന്റെ ആശങ്ക ഹൈക്കോടതിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button