അടക്കാത്തോട് സെൻറ് ജോസഫ് ഹൈസ്കൂളിൽ അരങ്ങു 2K25 വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും പുതിയ കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനവും സംഘടിപ്പിച്ചു

അടക്കത്തോട്: അടക്കത്തോട് സെൻറ് ജോസഫ് ഹൈസ്കൂളിൽ 43-ാമത് വാർഷികാഘോഷം നടന്നു.മാനന്തവാടി രൂപത കോർപ്പറേറ്റ് മാനേജർ ഫാദർ സിജോ ഇളം കുന്നപ്പുഴ അധ്യക്ഷത വഹിച്ച ചടങ്ങ്
അഡ്വ.സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഒപ്പം സർവീസിൽ നിന്നും വിരമിക്കുന്ന ഓഫീസ് ക്ലർക്ക് ജോൺസൺ കെ ജെയുടെ യാത്രയപ്പ് സമ്മേളനവും നടന്നു. പുതിയ കോൺഫെറൻസ് ഹാളിന്റെ ഉദ്ഘാടനം കോർപ്പറേറ്റ് മാനേജർ സിജോ ഇളംകുന്നപ്പുഴ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാദർ സെബിൻ ഐക്കരത്താഴത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. കേളകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തങ്കമ്മ മേലേക്കൂറ്റ് പ്രൊഫിഷൻസി അവാർഡ് വിതരണം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻൻ്റിംഗ് കമ്മറ്റി ചെയർമാൻ സജീവൻ പാലുമി ഉപജില്ലാ, ജില്ലാ, സംസ്ഥാന പ്രതിഭകളെ ആദരിച്ചു. വാർഡ് മെമ്പർ ബിനു മാനുവൽ വിവിധ ക്ലബ്ബ് പ്രതിഭകളെ ആദരിച്ചു. പി ടി എ പ്രസിഡൻ്റ് ജെയിംസ് അഗസ്റ്റിൻ, സ്റ്റാഫ് സെക്രട്ടറി ജോഷി ജോസഫ് എന്നിവർ സർവ്വീസിൽ നിന്നും വിരമിക്കുന്ന ജോൺസൺ കെ.ജെയ്ക്ക് ഉപഹാരങ്ങൾ നൽകി.
ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ, ഷാജു പി എ, റിജോയ് എം എം, സോളി ജോസഫ്, മിനി തോമസ്, മുഹമ്മദ് ഫവാസ് എന്നിവർ സംസാരിച്ചു. മെമ്പർ ടോമി പുളിക്കക്കണ്ടം ഗിരീഷ് കുമാർ വി.വി, റോസമ്മ പി.ഡി, ലിസി പി.എ എന്നിവർ മഹനീയ സാന്നിധ്യം അറിയിച്ചു. സർഗ്ഗ 2025 എന്ന പേരിൽ കുട്ടികളുടെ കലാസന്ധ്യയും കോമഡി ഉത്സവം ഫെയിം രജിഷ് കാക്കയങ്ങാട്, ഷജീർ തില്ലങ്കേരി എന്നിവരുടെ നേതൃത്വത്തിൽ ഗാനമേളയും സംഘടിപ്പിച്ചു.




