Uncategorized

ചിറയിൻകീഴിലെ കോൺ​ഗ്രസ് തമ്മിൽത്തല്ല്; അന്വേഷണ സമിതിയെ നിയോഗിച്ച് കെപിസിസി

ചിറയിൻകീഴിലെ കോൺഗ്രസ് തമ്മിൽതല്ലിൽ ഇടപെട്ട് കെപിസിസി. ഇരുവിഭാഗത്തെയും കെപിസിസിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇരുവിഭാഗങ്ങളും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഏറ്റുമുട്ടലിൽ സമഗ്ര അന്വേഷണത്തിനായി കെപിസിസി സമിതിയെ നിയോഗിക്കുകയും ചെയ്തു. ഇരുവിഭാഗവുമായി സംസാരിക്കാൻ കെപിസിസി ജനറൽ സെക്രട്ടറി രമണി പി.നായരെ കോൺഗ്രസ് ചുമതലപ്പെടുത്തി. രമ്യ ഹരിദാസിനോടും സജിത്ത് മുട്ടപ്പലം വിഭാഗത്തിനോടും എത്തിച്ചേരാൻ നിർദ്ദേശം നൽകി.

വിഷയം കൂടുതൽ വഷളാക്കരുതെന്നും കൂടുതൽ പ്രകോപനത്തിലേക്ക് പോകരുതെന്നും ഇനി പരസ്യ പ്രതികരണം നടത്തരുതെന്നും കെപിസിസി നിർദേശം നൽകിയെന്നും വിവരമുണ്ട്. ഇത്തരം ഒരു സംഭവം ഉണ്ടായത് പാർട്ടിക്ക് ആകെ നാണക്കേട് ഉണ്ടായെന്നാണ് കെപിസിസി വിലയിരുത്തൽ.

നാളെ കെപിസിസിയിൽ ഇരുവിഭാഗത്തെയും കേൾക്കും. രമ്യ ഹരിദാസിനോടും, സജിത്ത് വട്ടപ്പാലം വിഭാഗത്തിനോടും നാളെ കെപിസിസിയിൽ എത്തിച്ചേരാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം, രമ്യാ ഹരിദാസ് എംഎൽഎക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്ത് വന്നിട്ടുണ്ട്.

യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ല അധ്യക്ഷനാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പലക്കെതിരെ പൊലീസ് കൂടുതൽ നടപടികൾ സ്വീകരിച്ചാൽ പ്രതിഷേധം ഉണ്ടാകുമെന്ന് യൂത്ത് കോൺഗ്രസ് വ്യക്തമാക്കി. സ്ത്രീ സുരക്ഷാ നിയമം രമ്യ ഹരിദാസ് എംഎൽഎ ദുരുപയോഗം ചെയ്യുന്നതായി നേമംഷജീർ പറയുന്നു.

കോൺഗ്രസ് പ്രവർത്തകൻ്റെ വീട്ടിൽ രമ്യ ഹരിദാസ് എംഎൽഎയുടെ നേതൃത്വത്തിൽ ആയിരുന്നു ഗുണ്ടായിസം.

കോൺഗ്രസുകാരനായ ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പലത്തിനെയാണ് എംഎൽഎ മർദ്ദിച്ചത്. കോൺഗ്രസിന്റെ മണ്ഡലം വൈസ് പ്രസിഡന്റെ സജാദിന്റെ വീട്ടിൽ വച്ചായിരുന്നു സംഭവം. സജാദിന്റെ ഭാര്യയെയും മകളെയും എംഎൽഎയും സംഘവും ഭീഷണിപ്പെടുത്തിയതായും പരാതി. സംഭവത്തെ ന്യായീകരിച്ച് എംഎൽഎ രംഗത്തെത്തിയെങ്കിലും പുറത്തുവന്ന ദൃശ്യങ്ങൾ എംഎൽഎയുടെ വാദം പൊളിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button