Uncategorized

ഒരു വനിതാ ഡോക്ടര്‍ പരിശോധിക്കരുതെന്ന് താങ്കള്‍ പറയുമോ, മറ്റൊരു മൗലവിയോട് ഞാനന്ന് ചോദിച്ചു’; പ്രതികരണവുമായി മാലാ പാര്‍വതി

സ്ത്രീകളെക്കുറിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്‍ലിയാര്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി നടി മാലാ പാര്‍വതി. പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകള്‍ പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശമുണ്ടാകുമെന്നും കാന്തപുരം പറഞ്ഞിരുന്നു. അന്യപുരുഷന്മാർക്കിടയിലോ പൊതുവിടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്ന് സമസ്ത കാന്തപുരം വിഭാഗം സര്‍ക്കുലറും ഇറക്കിയിരുന്നു. ഈ പ്രസ്താവനകള്‍ ശരിയോ തെറ്റോ എന്ന ചര്‍ച്ചയാണ് ഒട്ടും സഹിക്കാന്‍ കഴിയാത്തതെന്ന് മാലാ പാര്‍വതി പറയുന്നു. ടെലിവിഷന്‍ അവതാരക ആയിരുന്ന കാലത്തെ അനുഭവവും അവര്‍ പങ്കുവെക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് മാലാ പാര്‍വതിയുടെ പ്രതികരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button