പോസ്റ്റുകൾ നീക്കിയത് എന്തിന്; മെറ്റ യോട് വിശദീകരണം തേടി മുഖ്യമന്ത്രി യുടെ ഓഫീസ്

തിരുവനന്തപുരം: ഔദ്യോഗിക ഫേസ്ബു
ക്ക് പേജിലെ പോസ്റ്റുകൾ നീക്കം ചെയ്തതി നെതിരെ മെറ്റയ്ക്കും കേന്ദ്ര ഐടി മന്ത്രാല യത്തിനും കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീ സ്. ആശാവർക്കർമാർക്കുള്ള ഓണം ഉത്സ വബത്ത പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട പോസ്റ്റും നബിദിനാശംസകളുടെ പോസ്റ്റുമാ ണ് നീക്കം ചെയ്തത്.പോസ്റ്റുകൾ പുനഃസ്ഥാപിക്കണമെന്നും ഉ ള്ളടക്കം നീക്കം ചെയ്‌തതിൻ്റെ കാരണം വ്യ ക്തമാക്കണമെന്നും മെറ്റയോട് മുഖ്യമന്ത്രി യുടെ ഓഫീസ് ആവശ്യപ്പെട്ടു. ഇത്തരം നട പടികൾ ആവർത്തിക്കാതിരിക്കാൻ കേന്ദ്ര ഐടി മന്ത്രാലയം ഇടപെടണമെന്നും കത്തി ൽ പറയുന്നു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിലെ പോസ്റ്റുകൾ മുമ്പും നീക്കം ചെ യ്‌തിട്ടുണ്ട്.
നേരത്തെ മുഖ്യമന്ത്രി വി.ഡി.സതീശനെ വി മർശിക്കുന്ന പോസ്റ്റുകൾ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്‌തതും വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് പോ സ്റ്റുകൾ മെറ്റ പിൻവലിച്ചതെന്ന ആരോപ ണം അന്ന് ഉയർന്നിരുന്നു. എന്നാൽ പിന്നീട് ഈ വാദം തെറ്റാണെന്ന് വ്യക്തമായി. ആ രും ആവശ്യപ്പെട്ടിട്ടല്ല പോസ്റ്റുകൾ നീക്കം ചെയ്‌തതെന്നും സാങ്കേതിക പിഴവാണ് സം ഭവിച്ചതെന്നുമാണ് അന്ന് മെറ്റ വിശദീകരിച്ചത്.
സംഭവത്തിൽ വിശദീകരണം തേടി സംസ്ഥാ ന പൊലിസ് മെറ്റയെ സമീപിച്ചിരുന്നു. സാ ങ്കേതിക പിഴവിനെ തുടർന്നാണ് പോസ്റ്റുക ൾ നീക്കം ചെയ്‌തതെന്നും നീക്കം ചെയ്ത പോസ്റ്റുകൾ പിന്നീട് പുനഃസ്ഥാപിച്ചെന്നും മെറ്റ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി, മു ഖ്യമന്ത്രിമാർ തുടങ്ങിയവരുടെ ചിത്രങ്ങൾ ഉ പയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകൾ തട യുന്നതിനായി മെറ്റ ഉപയോഗിച്ചിരുന്ന എ ഐ ടൂളിലുണ്ടായ പിഴവാണ് പോസ്റ്റുകൾ നീ ക്കം ചെയ്യാൻ കാരണമായതെന്നും അന്ന് മെറ്റ വിശദീകരിച്ചിരുന്നു.



