Uncategorized

സഞ്ജുവിന് ചെന്നൈ സൂപ്പർ കിങ്സിന്റെ നായകസ്ഥാനം നൽകണമെന്ന് മുൻ ഇന്ത്യൻ താരം

മലയാളി താരം സഞ്ജു വി സാംസണിന് ചെന്നൈ സൂപ്പർ കിങ്സിന്റെ നായകസ്ഥാനം നൽകണമെന്ന് മുൻ ഇന്ത്യൻ താരമായ സദ​ഗോപൻ രമേശ്. രാജസ്ഥാൻ റോയൽസിൽ നായകനെന്ന നിലയിൽ വലിയ അനുഭവ സമ്പത്തുള്ള താരമാണ് സഞ്ജു. കഴിഞ്ഞ സീസണിൽ ആദ്യമായി ടീമിലെത്തിയ താരം തന്നെയാണ് അവരുടെ ടോപ് സ്കോറർ. അതിനാൽ തന്നെ സഞ്ജുവിന്റെ ഈ മികവുകൾ സിഎസ്കെ കാര്യമായി തന്നെ പരിഗണിക്കണമെന്ന് സദ​ഗോപൻ രമേശ് പറഞ്ഞു. തമിഴ്നാട്ടിക്കാരനായ സദ​ഗോപൻ രമേശ് ഇന്ത്യയ്ക്ക് വേണ്ടി 19 ടെസ്റ്റ് മത്സരങ്ങളിൽ പാഡ് അണിഞ്ഞിട്ടുണ്ട്.

ചെന്നൈ പുതിയ ക്യാപ്റ്റൻമാരെ പരി​ഗണിക്കുന്നുണ്ടെന്ന് അറിയാം. എങ്കിൽ നല്ല ഓപ്ഷൻ സഞ്ജു തന്നെയാണെയാണെന്നും താരം മികച്ച ടീം പ്ലെയറാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. ക്യാപ്റ്റൻസിയിൽ സഞ്ജുവിന് മികച്ച റെക്കോർഡുണ്ട്. അദ്ദേഹത്തിന്റെ കീഴിൽ രാജസ്ഥാൻ ഒരിക്കൽ ഫൈനൽ വരെ എത്തിയിട്ടുണ്ട്. രണ്ടു തവണ പ്ലേ ഓഫും കളിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ സഞ്ജുവിനെ ക്യാപ്റ്റനാക്കിയതു കൊണ്ടു മാത്രം കാര്യമില്ലെന്നും മാറ്റങ്ങൾ കൊണ്ടുവരണമെന്നും സദ​ഗോപൻ പറഞ്ഞു.

കഴിഞ്ഞ സീസണിൽ നായകനെന്ന നിലയിലും ബാറ്ററെന്ന നിലയിലുമുള്ള ഋതുരാജിന്റെ പ്രകടനം മോശമായിരുന്നു. അദ്ദേഹത്തിന് ബാറ്റിങ് മികവ് പുലർത്തണമെങ്കിൽ ക്യാപ്റ്റൻ സ്ഥാനം ഒഴിയണമെന്നും മുൻ ഇന്ത്യൻ താരം കൂട്ടിചേർത്തു. മുൻ സിഎസ്കെ താരംമായ എസ് ബദരിനാഥും സഞ്ജുവിനെ നായകസ്ഥാനം നൽകണമെന്ന് പറഞ്ഞിരുന്നു. സഞ്ജു 2026 ലെ ഐപിഎൽ സീസണിൽ 14 ഇന്നിംഗ്‌സുകളിൽ നിന്ന് രണ്ട് സെഞ്ചുറിയടക്കം 477 റൺസ് നേടിയിട്ടുണ്ട്.

2023 ന് ശേഷം ചെന്നൈ സൂപ്പർ കിങ്സിന് പ്ലേ ഓഫ് കടക്കാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ സീസണിൽ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ് ടീം വിട്ടിരുന്നു. സ്റ്റീഫൻ ഫ്ലെമിങ് തുടക്കം സീസൺ മുതൽ ടീമിൻ്റെ ഭാ​ഗമായിരുന്നു. പുതിയ പരിശീലകനെ ചെന്നൈ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button