Uncategorized

നേപ്പാൾ പ്രളയം; ശ്വാസം അടക്കിപിടിച്ച് ഒമ്പത് നാൾ; ഒടുവിൽ ജലവൈദ്യുതി പദ്ധതിയുടെ തുരങ്കത്തിൽ നിന്ന് രണ്ട് പേർ ജീവനോടെ പുറത്തേക്ക്

നേപ്പാളിലെ ത്രിശൂലിയിൽ പ്രളയത്തിൽ തകർന്ന ജലവൈദ്യുതപദ്ധതിയുടെ തുരങ്കത്തിൽ നിന്ന് രണ്ട് തൊഴിലാളികളെ ഒമ്പത് ദിവസത്തിന് ശേഷം ജീവനോടെ കണ്ടെത്തി. ഓ​ഗസ്റ്റ് 26ന് ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ പുരോ​ഗമിക്കുന്നതിനിടെയാണ് ത്രിശൂലി 3എ പദ്ധതിയിൽ രണ്ട് പേരെ ജീവനോടെ കണ്ടെത്തിയത്.

ചെളിയിൽ മൂടപ്പെട്ട നിലയിൽ പുറത്തെടുത്ത തൊഴിലാളികളെ രക്ഷാപ്രവർത്തകർ ചുമലിലേറ്റി കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ടു. നേപ്പാൾ ആർമി വക്താവ് ബ്രി​ഗേഡിയർ ജനറൽ രാജാ റാം ബസ്നെറ്റ് രണ്ട് പേരെ രക്ഷപ്പെടുത്തിയതായി സ്ഥിരീകരിച്ചു. നേപ്പാൾ നിയമസഭാം​ഗവും രക്ഷ്ഷാപ്രവർത്തനത്തിന്റെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

നേപ്പാളിലെ 12 ജലവൈദ്യുതി പദ്ധതികളിലായി ഏകദേശം 900 തൊഴിലാളികളെ കാണാതായതാണ് പ്രാദേശിക അധികൃതരുടെ നി​ഗമനം. ഇവരിൽ 500ഓളം പേർ തുരങ്കങ്ങളിൽ കുടുങ്ങികിടക്കുന്നതായാണ് വിവരം. രണ്ട് പേരെ അമ്പത് ദിവസത്തിന് ശേഷം ജീവനോടെ കണ്ടെത്തിയതോടെ തുരങ്കത്തിൽ ഇനിയും ആളുകൾ അതിജീവിച്ചിരിക്കാമെന്ന പ്രതീക്ഷ ശക്തമാണ്.

ഓ​ഗസ്റ്റ് 26ന് നേപ്പാളിനെയാകെ പിടിച്ചുലച്ച മിന്നൽപ്രളയം നിരവധി പട്ടണങ്ങളേയും താഴ്വരയേയും സാരമായി ബാധിച്ചിരുന്നു. വലിയ തോതിൽ ചെളിയും പാറകളുടെ അവശിഷ്ടങ്ങളും ഒഴുകിയെത്തിയതോടെ കെട്ടിടങ്ങൾക്കും പാലങ്ങൾക്കും ഉൾപ്പെടെ കേടുപാടുകൾ സംഭവിച്ചിരുന്നു. ദുരന്തത്തിന് പിന്നാലെ നേപ്പാൾ സൈന്യവും മറ്റ് രക്ഷാപ്രവ‍ർത്തക സംഘവും കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ശക്തമാക്കിയിരുന്നു. രണ്ട് പേരെ ജീവനോടെ കണ്ടെത്തിയത് ദുരന്തബാധിതർക്കിടയിൽ പ്രതീക്ഷയുണ‍ർത്തുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button