Uncategorized
തൃശൂരിൽ ലോറിയിൽ നിന്നും ഇരുമ്പ് കമ്പികൾ തെറിച്ചുവീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

തൃശൂർ: തൃശൂർ കുട്ടനെല്ലൂരിൽ ലോറിയിൽ നിന്നും ഇരുമ്പ് കമ്പികൾ തെറിച്ചുവീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ലോറി പെട്ടെന്ന് ബ്രേക്ക് ഇട്ടതോടെ പുറത്തേക്ക് തെറിച്ച കന്പികൾ പിന്നാലെ വന്ന ബൈക്ക് യാത്രികന്റെ ദേഹത്തേക്ക് കുത്തിക്കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തിരുവഞ്ചൂരിൽ പ്രഭാത സവാരിക്ക് ഇറങ്ങിയ വീട്ടമ്മയെ കാറിടിച്ചു വീഴ്ത്തി. തിരുവഞ്ചൂർ സ്വദേശിനി 50കാരി ദീപക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിനിടയാക്കിയ കാർ നിർത്താതെ ഓടിച്ചുപോയി. അപകടത്തിന്റെ സിസിടിവി ദൃശ്യം മീഡിയവണിന് ലഭിച്ചു.
എറണാകുളം കളമശ്ശേരി പത്തടിപ്പാലത്ത് മെട്രോ പില്ലറിൽ സ്വകാര്യ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു.




