അധ്യാപികയുടെ അടിയേറ്റ ആറുവയസുകാരന് മരിച്ചു

വിശാഖപട്ടണം: ഗൃഹപാഠം ചെയ്യാത്തതിനെത്തുടര്‍ന്ന് അധ്യാപിക മര്‍ദിച്ച അഞ്ചുവയസുകാരന് കുഴഞ്ഞുവീണ് മരിച്ചു. വിശാഖപട്ടണം വൺ ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലെ കനക മഹാലക്ഷ്മി ക്ഷേത്രത്തിനു സമീപമുള്ള സ്വകാര്യ സ്കൂളിൽ ഇന്നലെ രാവിലെ 11നായിരുന്നു ദാരുണമായ സംഭവം. തമ്മന കൃഷ്ണപ്രസാദിന്റെയും സായ് ലക്ഷ്മിയുടെയും മകനായ തമ്മന പ്രണയ് തേജ് എന്ന യുകെജി വിദ്യാർഥിയാണു മരിച്ചത്.



