Uncategorized

‘ആ നാല്‌ കളിക്കാരെ വെച്ച്‌ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‌ പ്രീമിയര്‍ ലീഗില്‍ തുടരാന്‍ കഴിയില്ല’ – വിമര്‍ശനവുമായി മുന്‍ താരം

മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ 40 വര്‍ഷത്തിനിടെ ഇതുപോലൊരു അവസ്ഥയില്‍ എത്തിച്ചേര്‍ന്നിട്ടില്ല. പ്രീമിയര്‍ ലീഗില്‍ പതിനെട്ടാം സ്ഥാനത്ത്‌ തപ്പിത്തടയുകയാണ്‌ മുന്‍ ചാമ്പ്യന്‍മാര്‍. മുഖ്യ പരിശീലകന്‍ മൈക്കല്‍ കാരിക്കിനെ ഏത്‌ നിമിഷവും പുറത്താക്കിയേക്കും. പ്രീമിയര്‍ ലീഗിലെ അവസാന മത്സരത്തില്‍ ആസ്റ്റന്‍വില്ലയോട്‌ 4-4ന്‌ സമനിലയില്‍ പിരിഞ്ഞതോടെ, അവസാനം കളിച്ച പത്ത്‌ ലീഗ്‌ മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ്‌ യുനൈറ്റഡിന്‌ അവകാശപ്പെടാനുള്ളത്‌. 1986-87 സീസണിന്‌ ശേഷം യുനൈറ്റഡിന്റെ ഏറ്റവും മോശം തുടക്കമാണിത്‌. ഏറ്റവും പിറകിലുള്ള ക്രിസ്റ്റല്‍ പാലസിനേക്കാള്‍ ഒരു പോയിന്റ്‌ മാത്രമാണ്‌ മാഞ്ചസ്‌റ്ററിന്‌ അധികമുള്ളത്‌.

ആസ്‌റ്റന്‍വില്ലയുമായുള്ള മത്സരശേഷം മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്റെ മുന്‍ താരം ഫില്‍ നെവില്‍ വളരെ കടുത്ത ഭാഷയിലാണ്‌ പ്രതിരോധ നിരയെ വിമര്‍ശിച്ചത്‌. യുനൈറ്റഡിന്റെ നാല്‌ പ്രതിരോധ താരങ്ങള്‍ ടീമിനെ ലീഗില്‍ നിന്നും തരംതാഴ്‌ത്തുമെന്നും മാനേജറായ മൈക്കല്‍ കാരിക്കിന്റെ ജോലി തെറിപ്പിക്കുമെന്നും ഫില്‍ നെവില്‍ തുറന്നടിച്ചു. നൗസൈര്‍ മസ്‌റൂയി, ലെനി യോറോ, എയ്‌ഡന്‍ ഹെവന്‍, പാട്രിക്‌ ഡോര്‍ഗു എന്നിവര്‍ക്കെതിരെയാണ്‌ ഫില്‍ നെവില്‍ വിമര്‍ശനം അഴിച്ചുവിട്ടത്‌. ഈ നാലു കളിക്കാരെ പ്രതിരോധ നിരയില്‍ വെച്ചുകൊണ്ട്‌ പ്രീമിയര്‍ ലീഗില്‍ പിടിച്ചു നില്‍ക്കാന്‍ ആകുമെന്ന്‌ കരുതുന്നില്ല. പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ മാത്രമുള്ള നിലവാരം ഇവര്‍ക്കില്ല – ഫില്‍ നെവില്‍ പറഞ്ഞു.

മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ പ്രതിരോധ നിര ശക്തമാക്കാന്‍ ആവശ്യമായ നിക്ഷേപം നടത്തിയില്ലെന്നും, മികച്ച പ്രതിരോധ നിരക്കാരില്ലാതെ ടീമിന്‌ തരംതാഴ്‌ത്തില്‍ മേഖലയില്‍ നിന്ന്‌ ഉയരാന്‍ കഴിയില്ലെന്ന്‌ ഫില്‍ നെവിലിന്റെ സഹോദരനും മുന്‍ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ താരവുമായ ഗാരിനെവിലും അഭിപ്രായപ്പെട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button