Uncategorized
ആംബുലൻസ് ഉപയോഗിച്ച് ഓണാഘോഷം; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ഡ്രൈവർമാർ, എംവിഡിക്ക് പരാതി നൽകി

പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച് നടത്തിയ മറ്റൊരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെ ഓണാഘോഷ പരിപാടിയിലാണ് സംഭവം. സംഭവത്തെ തുടർന്ന് ആംബുലൻസ് ഡ്രൈവർമാർ പരാതിയുമായി രംഗത്തെത്തി. ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് കാണിച്ച് എം വി ഡി ക്ക് പരാതി നൽകി. ഓണാഘോഷ പരിപാടിക്കിടെ ആംബുലൻസിൽ യാത്ര ചെയ്ത് വർണപ്പൊടി വിതറുന്ന ദൃശ്യങ്ങൾ വിദ്യാർത്ഥികൾ തന്നെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു




