Uncategorized

വന്ദേമാതരം: അശ്രദ്ധ കോൺഗ്രസിനെ പരിഹാസ്യമാക്കിയെന്ന് ഐ എൻ എൽ

ദില്ലിയിൽ കോൺഗ്രസ് ആസ്ഥാനത്ത് മുൻ തീരുമാനത്തിന് വിരുദ്ധമായി വന്ദേമാതരം മുഴുവനും ആലപിച്ചതും നേതാക്കൾ അതിൻ്റെ പേരിൽ സംഭ്രാന്തരായതുമൊക്കെ ആ പാർട്ടിയെ പരിഹാസ്യമാക്കുകയാണെന്ന് ഐ എൻ എൻ. സംഘാടകരുടെ ഭാഗത്തുണ്ടായ ജാഗ്രതക്കുറവ്, ആർ എസ് എസ് അജണ്ട നടപ്പാക്കുന്നതിലാണ് ചെന്നു കലാശിച്ചത്. ഇമ്മട്ടിലുള്ള ജാഗ്രതക്കുറവാണ് ചരിത്രത്തിലുടനീളം ഹിന്ദുത്വ രാഷ്ട്രീയത്തെ രാജ്യത്ത് വളർത്തിക്കൊണ്ടുവന്നതെന്നും ഐ എൻ എൽ പറഞ്ഞു.

വന്ദേമാതരം ആലപിക്കുന്ന വിഷയത്തിൽ രാജ്യത്തുടനീളം വിവാദം ഉയരുകയും ആദ്യത്തെ രണ്ടു ചരണങ്ങൾ ചൊല്ലിയാൽ മതി എന്ന 1937 തൊട്ടുള്ള നിലപാടിൽ കോൺഗ്രസ് ഉറച്ചു നിൽക്കുകയും ചെയ്തിരുന്നു. എന്നിട്ടും ഏറ്റവും ഉയർന്ന നേതാക്കൾ പങ്കെടുത്ത സ്വാതന്ത്ര്യദിന ചടങ്ങിലെ കലാകാരന്മാർക്ക് ആ നിലയിൽ നിർദ്ദേശം കൊടുക്കുന്നതിൽ പരാജയപ്പെട്ടത് ലോകത്തിനു മുന്നിൽ സോണിയയുടെ പാർട്ടി അപമതിക്കപ്പെടാൻ ഇടയാക്കിയെന്നും ഐ എൻ എൽ പറഞ്ഞു.

വന്ദേമാതരത്തെ തടസപ്പെടുത്തുന്നത് ശിക്ഷാർഹമായ കുറ്റമായി നിയമം മുഖേന പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ കോൺഗ്രസ് ആസ്ഥാനത്തെ സ്വാതന്ത്ര്യ ദിനത്തിലെ ഗീതാലാപനം തടസപ്പെടുത്താൻ സോണിയ ഗാന്ധി ശ്രമിച്ചാൽ ബി ജെ പി സർക്കാർ നിയമനടപടി എടുക്കില്ലെന്ന് ആർക്ക് പറയാനാവും ? അനുഭവങ്ങളിൽ നിന്ന് ഒരുപാഠവും പഠിക്കുന്നില്ല എന്നതാണ് കോൺഗ്രസിനെ ഇന്നീ കാണുന്ന ദുര്യോഗത്തിൽ എത്തിച്ചതെന്ന് ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button