Uncategorized
അഞ്ചുവയസുകാരിക്കെതിരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കുന്നത്തുപാലം സ്വദേശി തച്ചാരയ്ക്കൽ മീത്തൽ വീട്ടിൽ പ്രേംരാജ്(55) ആണ് പിടിയിലായത്.പന്തീരാങ്കാവ് പൊലിസ് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഓഗസ്റ്റ് മാസത്തിൽ പല തവണയായി പ്രതി അഞ്ചുവയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. ശാരീരികാസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ച കുട്ടി അമ്മയോട് വിവരം പറയുകയായിരുന്നു.
തുടർന്ന് കുടുംബം പന്തീരാങ്കാവ് പൊലിസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അറസ്റ്റ് ചെയ്ത പ്രതിയെ പൊലിസ് കോടതിയിൽ ഹാജരാക്കി.



