Uncategorized

കോളയാട് : റോഡിലെ കുഴി; നിയന്ത്രണം നഷ്ടപ്പെട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.

കോളയാട് ഗ്രാമപഞ്ചായത്തിലെ പുളിഞ്ചോട് റോഡ് നവീകരണത്തിന്റെ ഭാഗമായി ടാറിംഗ് ചെയ്യുമ്പോൾ റോഡിന്റെ പല ഭാഗങ്ങളിലായി കരാറുകാരൻ റോഡിൽ ചെറിയ കുഴികൾ തീർത്തിരുന്നു ഈ കുഴിയിൽ കോൺക്രീറ്റും ചെയ്തിരുന്നു ഈ കോൺക്രീറ്റ് ഇളകിയുണ്ടായ കുഴിയിൽ വീണാണ് കാർ നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത് അപകടത്തിൽ കാർ യാത്രക്കാരൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു ഇത്തരത്തിൽ അശാസ്ത്രീയമായി നിർമ്മിച്ച കുഴികൾ മതിയായ രീതിയിൽ അറ്റകുറ്റപ്പണി നടത്താൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തിൽ താഴ്ചയിലേക്ക് മറിഞ്ഞ കാർ ക്രെയിൻ ഉപയോഗിച്ച് റോഡിലെത്തിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button