Uncategorized

നീറ്റ് യുജി പുനഃപരീക്ഷ റദ്ദാക്കണം;മറ്റ് ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കാമെന്ന് സുപ്രീംകോടതി

ഡൽഹി: നീറ്റ് യുജി പുനഃപരീക്ഷ റദ്ദാക്കണമെന്ന ആവശ്യം മറ്റ് ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കാന്‍ സുപ്രീംകോടതി മാറ്റിവച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അവധിക്കാല ബെഞ്ചിൻ്റേതാണ് നടപടി. നീറ്റ് പുനഃപരീക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹർജി നൽകിയത്.

ഡോ.മംഗള കോഹ്ലിയാണ് ഹർജി സമര്‍പ്പിച്ചത്. ചിലയിടങ്ങളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി മുന്‍ പരീക്ഷ റദ്ദാക്കിയത് നിയമവിരുദ്ധമാണെന്നാണ് ഹർജിയിലെ വാദം. അതേസമയം, പുനഃപരീക്ഷ ഒരു മാസം കൂടി നീട്ടണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ വഴി എന്‍ടിഎക്ക് നിവേദനം നല്‍കി.2026 മെയ് മൂന്നിന് നടന്ന നീറ്റ് യുജി പരീക്ഷ റദ്ദാക്കിയിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണത്തെ തുടര്‍ന്നാണ് നീറ്റ് യുജി പരീക്ഷ റദ്ദാക്കിയത്. അതേസമയം ജൂൺ 21ന് പുനഃപരീക്ഷ നടക്കാനിരിക്കെ സമൂഹമാധ്യമമായ ടെലഗ്രാമിന് കേന്ദ്ര സർക്കാർ താൽക്കാലിക നിയന്ത്രണമേർപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button