Uncategorized
ആശ്വാസം, ബെംഗളൂരുവിൽ നിന്ന് കാണാതായ മലപ്പുറം സ്വദേശി ഇംതിയാസിനെ കണ്ടെത്തി

മലപ്പുറം: കാണാതായ മലപ്പുറം താനൂർ സ്വദേശി ഇംതിയാസിനെ മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്ന് കണ്ടെത്തി. നാഗ്പൂരിൽ നിന്ന് 16 കിലോ മീറ്റർ അകലെയുള്ള അപ്പാർട്ട്മെൻ്റിൽ നിന്നാണ് ഇംതിയാസിനെ കണ്ടെത്തിയത്. ഇന്ന് രാത്രി 11 മണിക്കുള്ള വിമാനത്തിൽ ഇംതിയാസുമായി താനൂർ പൊലീസ് നാട്ടിലെത്തും. ബാങ്ക് ട്രാൻസാക്ഷനിലെ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് വിവരങ്ങൾ ലഭിച്ചത്.
ഇക്കഴിഞ്ഞ ഏഴിന് ബെംഗളൂരുവിൽ എത്തിയതിനുശേഷമാണ് ഇംതിയാസിനെ കാണാതായത്. നഴ്സിംഗ് പഠനം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് വാങ്ങിക്കാനാണ് യുവാവ് ബെംഗളൂരുവിൽ പോയത്. ബാംഗ്ലൂരിൽ എത്തിയ ഉടൻ വീട്ടുകാരെ ബന്ധപ്പെട്ടിരുന്നു. പിന്നീട് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. നിലവിൽ താനൂർ പൊലീസാണ് ബാംഗ്ലൂരിലെത്തി അന്വേഷണം നടത്തിയത്.



