Uncategorized

സ്ഫോടനത്തിന് കാരണം പൊട്ടാസ്യം ക്ലോറേറ്റ്; 16 ജീവനുകൾ നഷ്ടപ്പെട്ട മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ അന്വേഷണ റിപ്പോർട്ട്

തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ കമ്മീഷൻ ആഭ്യന്തരമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു. സ്ഫോടനത്തിന് കാരണം പൊട്ടാസ്യം ക്ലോറേറ്റ് ആണെന്നാണ് കമ്മീഷൻ്റെ കണ്ടെത്തൽ. നിരോധിത സ്ഫോടകവസ്തുവായ പൊട്ടാസ്യം ക്ലോറേറ്റ് വ്യാപകമായി വെടിമരുന്ന് നിർമ്മാണത്തിന് ഉപയോഗിച്ചുവെന്ന് കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. അപകടം നടന്ന് ആറ് മാസത്തിന് ശേഷമാണ് ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്.

അപകടസ്ഥലത്ത് അളവിൽ കൂടുതൽ സ്ഫോടക വസ്തുക്കൾ അനധികൃതമായി സൂക്ഷിച്ചിരുന്നതായി കമ്മീഷൻ കണ്ടെത്തി. 15 കിലോ സ്ഫോടകവസ്തുക്കൾ സൂക്ഷിക്കാനാണ് അനുമതി ഉണ്ടായിരുന്നത് എന്നിരിക്കെ, 7000 കിലോ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചു എന്നാണ് കണ്ടെത്തൽ. ചൂട് കൂടിയ കാലാവസ്ഥയിൽ രാസവസ്തുക്കൾ തമ്മിലുണ്ടായ ഘർഷണം തീപിടിത്തത്തിലേക്ക് നയിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button