ചിൽഡ്രൻസ് ഹോമുകളിലെ കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള സംസ്ഥാന വനിതാ ശിശുവികസനവകുപ്പിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. സംസ്ഥാനത്തെ വിവിധ ചിൽഡ്രൻസ് ഹോമുകളിലെ കുട്ടികളെ പങ്കെടുപ്പിച്ച് സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ‘വർണച്ചിറകുകൾ’ ഫെസ്റ്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വിജയികൾക്കുള്ള സമ്മാനങ്ങളും അദ്ദേഹം വിതരണം ചെയ്‌തു. വനിതാ ശിശുവികസന ഡയറക്ടർ ജി പ്രിയങ്ക, ജില്ലാ വികസന കമീഷണർ അനുകുമാരി, പ്രൊഫ. അലിയാർ, ഗവ. വിമൻസ് കോളേജ് പ്രിൻസിപ്പൽ ചാന്ദിനി സാം തുടങ്ങിയവർ പങ്കെടുത്തു.