മഴയിൽ വലഞ്ഞ് മുംബൈ; പല വിമാനങ്ങളും വഴിതിരിച്ച് വിട്ടതായി സ്പൈസ് ജെറ്റ്

മുംബൈ: ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടർന്ന് മുംബൈയിലെ ജനജീവിതം സ്തംഭിച്ചു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് റോഡ്-ട്രെയിൻ-വ്യോമഗതാഗതം സ്തംഭിച്ചു. തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇന്നലെ 11.69 മില്ലിമീറ്റർ മഴയാണ് സംസ്ഥാനത്തിൻ്റെ പലയിടത്തും അനുഭവപ്പെട്ടത്.
റെയിൽവേ അറിയിപ്പ്
റെയിൽ പാതയിൽ വെള്ളം കയറിയതിനെ തുടർന്ന് പല സർവീസുകളും റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ഹാർബർ, സെൻട്രൽ ലോക്കൽ ട്രെയിൻ സർവീസുകൾ വൈകിയാണ് ഓടുന്നതെന്നും അറിയിപ്പുണ്ട്
സ്പൈസ് ജെറ്റിൻ്റെ മുന്നറിയിപ്പ്
മോശം കാലാവസ്ഥയെ തുടർന്ന് സ്പൈസ് ജെറ്റിൻ്റെ പല സർവീസുകൾ റദ്ദാക്കുകയും വഴിതിരിച്ചു വിടുകയും ചെയ്തു.
പുറപ്പെടുംമുൻപ് യാത്രക്കാർ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണം.
ഗതാഗതക്കുരുക്ക് മുന്നിൽ കണ്ട് വിമാനത്താവളത്തിലേക്ക് നേരത്തെ ഇറങ്ങുക.
വിമാനക്കമ്പനികളുടെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വഴി തത്സമയ വിവരങ്ങൾ ശ്രദ്ധിക്കാനും നിർദേശം.




