Uncategorized

നെഞ്ചില്‍‌ അമ്മയെന്ന് ടാറ്റൂ; ഒരേദിവസം രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു; കുടുക്കിയത് പ്രണയം നടിച്ച്.

പ്രണയം നടിച്ച് രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ തിരുവനന്തപുരം പോത്തൻകോട് പൊലീസ് പിടികൂടിയത് കണ്ണൂരില്‍ നിന്ന്. പിടികൂടി. രഹസ്യ നീക്കത്തിലൂടെയാണ് കണ്ണൂർ തളിപ്പറമ്പ് സ്വദേശി കെ.വി. അനുരാജിനെ (23) പൊലീസ് വലയിലാക്കിയത്. ഒരേ ക്ലാസിൽ പഠിക്കുന്ന കൂട്ടുകാരികളായ രണ്ട് പെൺകുട്ടികളെയാണ് പ്രതി ഒരേ ദിവസം ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ഇവരിൽ ഒരാളുടെ വീട്ടിലെത്തിയായിരുന്നു പീഡനം.

പൊലീസ് പുറത്തുവിട്ട ദൃശ്യങ്ങളിൽ 23-കാരനായ പ്രതിയുടെ നെഞ്ചിൽ ജനനവർഷവും .’അമ്മ’ എന്ന ടാറ്റൂവും പതിപ്പിച്ചിരിക്കുന്നത് കാണാം. ഇൻസ്റ്റഗ്രാം വഴിയാണ് ആദ്യം 14-കാരിയായ ഒരു പെൺകുട്ടിയെയും പിന്നീട് അതേ ക്ലാസിൽ പഠിക്കുന്ന മറ്റൊരു പെൺകുട്ടിയെയും അനുരാജ് പരിചയപ്പെടുന്നത്. ഏകദേശം 20 ദിവസത്തെ പരിചയത്തിനൊടുവിൽ ഇരുവരുമായും അടുപ്പം സ്ഥാപിച്ച പ്രതി, നേരിൽ കാണണമെന്നും അല്ലെങ്കിൽ ചാറ്റുകൾ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. അങ്ങനെയാണ് പ്രതി കണ്ണൂരിൽ നിന്ന് പോത്തൻകോട്ടേക്ക് എത്തിയത്….

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button