ഇവിഎം ഹാക്കിങ് തട്ടിപ്പ്; ആരോപണം നിഷേധിച്ച് രമേശ് ചെന്നിത്തല, തൊട്ടു പിന്നാലെ പരാതി നൽകി രാജ്മോഹൻ ഉണ്ണിത്താൻ

കാസർഗോഡ് ഇവിഎം ഹാക്കിങ് തട്ടിപ്പ് ആരോപണം നിഷേധിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അങ്ങനെ ഒരു സംഭവം ഉണ്ടായില്ലെന്ന് യുഡിഎഫ് ചെയർമാൻ പറഞ്ഞതായാണ് ചെന്നിത്തലയുടെ വാദം.
അതേസമയം, രമേശ് ചെന്നിത്തലയുടെ വാദത്തിന് തൊട്ടുപിന്നാലെ ഹാക്കിങ് വിഷയത്തിൽ പരാതി നൽകി രാജ്മോഹൻ ഉണ്ണിത്താൻ.
അങ്ങനെ ഒരു സംഭവം നടന്നോ എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമം നടന്നെങ്കിൽ നടപടി വേണമെന്ന് ചെന്നിത്തലയോട് ഉണ്ണിത്താൻ പറഞ്ഞു.
അതേസമയം, ഡിവൈഎസ്പിമാരുടെ സ്ഥലം മാറ്റത്തിൽ കോൺഗ്രസിലെ എതിർപ്പ്. ഡിവൈഎസ്പിമാരെ സ്ഥലം മാറ്റിയിട്ടുണ്ടെന്നും ഓരോരുത്തരുടെയും ജാതകം പരിശോധിക്കാൻ കഴിയില്ലല്ലോയെന്ന് ചെന്നിത്തല പറഞ്ഞു.
ഹരിപ്പാട് വിഷയത്തിൽ നിന്നും ചെന്നിത്തല ഒഴിഞ്ഞുമാറി. വിഷയം ശ്രദ്ധയിൽപ്പെട്ടില്ലെന്നായിരുന്നു രമേശ് ചെന്നിത്തല മറുപടി. മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങളിൽ നിന്നും ചെന്നിത്തല ഒഴിഞ്ഞു മാറി. വ്ലോഗർ ഖാദർ കരിപ്പൊടിയ്ക്കെതിരായ വധശ്രമക്കേസ് വൈകുന്നത് പരിശോധിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എസ്പി യോട് കാര്യങ്ങൾ അന്വേഷിക്കുമെന്നും അന്വേഷണം വേഗത്തിലാക്കാൻ നിർദ്ദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു.




