Uncategorized
കാറില്‍ വരുന്നതിനിടെ വയനാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി; പണമില്ലെന്ന് കണ്ട് വഴിയില്‍ ഉപേക്ഷിച്ചു, പരാതി നല്കി യുവാവ്

സുല്‍ത്താന്‍ ബത്തേരി: മൈസൂരുവില്‍ നിന്ന് സുല്‍ത്താന്‍ബത്തേരിയിലേക്ക് കാറില്‍ വരികയായിരുന്ന യുവാവിനെ ഒരു സംഘമാളുകള്‍ തട്ടികൊണ്ടുപോയി മര്‍ദിച്ച് വഴിയില്‍ ഉപേക്ഷിച്ചതായി പരാതി. സുല്‍ത്താന്‍ബത്തേരി കാരക്കണ്ടി സ്വദേശി പാലത്തി വീട്ടില്‍ ആസിഫ് (42) ആണ് കര്‍ണാടകയിലെ ബേഗൂര്‍ സ്റ്റേഷനില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിരിക്കുന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിയോടെ നഞ്ചന്‍ഗോഡിന് സമീപത്തായിരുന്നു സംഭവം. ആസിഫിന്റെ പരാതിയില്‍ കേസെടുത്ത ബേഗൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവ ദിവസം തന്നെ ആസിഫ് നല്കിയ വിവരങ്ങള്‍ വെച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും അക്രമികളെ കണ്ടെത്താനായിരുന്നില്ല.




